കോഴിക്കോട്: ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചന്റെ ജീവിതത്തെയും പ്രേഷിതപ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വെള്ളിമാട്കുന്ന് എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിൽ ഒരുക്കിയ വിഷ്വൽ ഗാലറി നിരവധി പേർ സന്ദർശിച്ചു.
വിഷ്വൽ ഗാലറി പൊതുജന സന്ദർശനത്തിന് സമർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പാറോപ്പടി ഇടവക വികാരി ഫാ. സൈമൺ കിഴക്കേക്കുന്നേൽ, എംഎസ്ജെ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഷീല എന്നിവർ പ്രസംഗിച്ചു. പാറോപ്പടി ഇടവകയിലെ കുടുംബയൂണിറ്റ് അംഗങ്ങളും, വിശ്വാസപരിശീലകരും പങ്കെടുത്തു. ധന്യൻ ജോസഫ് പഞ്ഞിക്കാരനച്ചന്റെ ജീവിതവഴികളെക്കുറിച്ചും വിശ്വാസനിർഭരമായ പുണ്യജീവിതത്തെക്കുറിച്ചും ഗാലറിയിലൂടെ അറിവ് ലഭിക്കും.